സാന്തോം ബൈബിള്‍ കലോത്സവം ഏപ്രില്‍ മൂന്നു മുതല്‍
Saturday, April 2, 2016 9:15 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ജൂബിലി സ്പെഷല്‍ സാന്തോം ഫെസ്റ് 2016 ഏപ്രില്‍ മൂന്നിനു (ഞായര്‍) തുടക്കമാകും.

കലാ-സാംസ്കാരിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്തുന്നതിനായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, പ്രായഭേദമില്ലാത്ത മത്സരങ്ങളായ ചര്‍ച്ച് ക്വയര്‍, തെരുവു നാടകം, മാതൃവേദി മാര്‍ഗംകളി, ഗ്രൂപ്പ് ഡാന്‍സ് എന്നീ വിഭാഗത്തിലാണു മത്സരങ്ങള്‍ അരങ്ങേറുക.

സിസ്റേഴ്സിനായി പ്രവാസ പശ്ചാത്തലത്തില്‍ കുടുംബങ്ങളിലെ വിശ്വാസ കൈമാറ്റത്തിനുള്ള വെല്ലുവിളികള്‍ (ഇവമഹഹലിഴല ളീൃ ളമശവേ ഠൃമിാശശീിൈ മ എമാശഹശല ശി ങശഴൃമി ആമരസഴൃീൌിറ) എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്നിനു (ഞായര്‍) ജെറോം ഫെസ്റ്: ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെ. ഉപന്യാസം, കവിത, ചെറുകഥ, രചന മത്സരങ്ങള്‍ എന്നിവ നടക്കും. അഞ്ചു മുതല്‍ 6.30 വരെ പെന്‍സില്‍ ഡ്രോയിംഗ്, പെയ്ന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ രൂപതയുടെ നാല്പതോളം ഇടവകകളില്‍ നടക്കും.

മോനിക്ക ഫെസ്റ്: ഉച്ചകഴിഞ്ഞു 1.30 മുതല്‍ ജസോല ഫാത്തിമ മാതാ പള്ളിയില്‍. മാതൃവേദിയുടെ മത്സരങ്ങളും ചര്‍ച്ച് ക്വയറും ഇവിടെ നടക്കും.

സാവിയോ ഫെസ്റ്: 17നു (ഞായര്‍) രാവിലെ 9.45 മുതല്‍ കണ്ണിംഗ് റോഡ് കേരള സ്കൂളില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നു കിഡ്സ്, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളുടെ അവതരണ മത്സരങ്ങള്‍ എന്നിവ അരങ്ങേറും.

ബോസ്കോ ഫെസ്റ്: 24നു (ഞായര്‍) രാവിലെ 9.45 മുതല്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നു സീനിയര്‍, സൂപ്പര്‍ സീനിയര്‍ അവതരണ മത്സരങ്ങള്‍, തെരുവു നാടകം എന്നിവ നടക്കും. തുടര്‍ന്നു സമ്മാനദാനവും നടക്കും.

മത്സരങ്ങളുടെ നടത്തിപ്പിനായി ഫാ. രാജന്‍ പുന്നയ്ക്കല്‍ കണ്‍വീനറായും ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, ഫാ. ഡേവിസ് കള്ളിവയലില്‍, ഫാ. റോണി തോപ്പിലാന്‍, സി.ജെ. ജോസ്, ലിസ റോബി, ജയിംസ് ജോര്‍ജ്, ടോമി തോമസ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും കമ്മിറ്റി രൂപീകരിച്ചു.

രൂപതയുടെ കീഴിലുള്ള നാല്പതോളം ഇടവകകളിലെയും മാസ് സെന്ററുകളില്‍നിന്നുള്ളവരും മത്സരങ്ങളില്‍ പങ്കെടുക്കുമെന്നു കണ്‍വീനര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്