മാഞ്ചസ്ററില്‍ തപസ് ധ്യാനം ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Saturday, April 2, 2016 6:15 AM IST
മാഞ്ചസ്റര്‍: തപസ് ധ്യാനത്തിലൂടെ ആത്മീയ ശക്തിയാകാന്‍ ദൈവിക കൃപകള്‍ അനുഗ്രഹമായി വര്‍ഷിക്കപ്പെടുന്ന മനസിനെയും ശരീരത്തേയും ശാന്തരാക്കുന്നതിനും ഉപകരിക്കുന്ന തപസ് ധ്യാനം ഫാ. ജോസ് കണ്ടത്തിപറമ്പില്‍ നയിക്കും.

ഏപ്രില്‍ അഞ്ചിനു (ചൊവ്വ) മാഞ്ചസ്ററിലെ സാവിയോ ഹാളില്‍ രാവിലെ ഒമ്പതിനു ആരംഭിക്കുന്ന ധ്യാനം ഏഴിനു (വ്യാഴം) ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കും. 65 പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്.

വിവരങ്ങള്‍ക്ക്: ജോണി 07846321473, സാല്‍മിനി 07799330637.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം