അഭയാര്‍ഥികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞ് ഗ്രീക്ക് തുറമുഖം
Friday, April 1, 2016 8:24 AM IST
ഏഥന്‍സ്: അഭയാര്‍ഥി പ്രശ്നം നേരിടാന്‍ വഴികള്‍ തുറന്നു കിട്ടിയെന്ന് യൂറോപ്യന്‍ നേതാക്കള്‍ മാറി മാറി അവകാശപ്പെടുമ്പോഴും ഗ്രീക്ക് തുറമുഖങ്ങള്‍ അഭയാര്‍ഥികളാല്‍ വീര്‍പ്പു മുട്ടുന്നു.

ഒരു ഫെറി ടെര്‍മിനലില്‍ ആറായിരം പേര്‍ വരെ അടുക്കടുക്കായി കഴിയുന്ന അവസ്ഥായാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അഭയാര്‍ഥികളെ തടയാന്‍ തുര്‍ക്കിക്കു പണം നല്‍കിയിട്ടും ദിവസേന ഗ്രീസിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു.

ദിവസം എണ്ണൂറു പേരോളമാണ് ഇപ്പോള്‍ ഗ്രീസിലെത്തുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് അഭയാര്‍ഥി പ്രവാഹം ശക്തി പ്രാപിച്ചത്. കൊടും തണുപ്പായിരുന്നപ്പോള്‍ നേരിയ കുറവു രേഖപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍