പുഷ്പവിഹാര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്തില്‍ തിരുവുത്സവം
Friday, April 1, 2016 8:19 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ പത്താമത് തിരുവുത്സവം ഏപ്രില്‍ ആറ്, ഏഴ്, എട്ട് (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് പുതുമന ദാമോദരന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

ആറ്, ഏഴ് തീയതികളില്‍ രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, 5.30നു അഷ്ടാഭിഷേകം, ആറിന് ഗണപതി ഹോമം, ഏഴിനു ഉഷപൂജ, 10നു ഉച്ചപൂജ. വൈകുന്നേരം 6.30നു ദീപാരാധന, 8.30നു അത്താഴപൂജ, ഒമ്പതിനു ഹരിവരാസനത്തോടെ നട അടയ്ക്കും.

ആറിനു (ബുധന്‍) വൈകുന്നേരം ഏഴിനു കലാണ്ഡലം അനിത ബാബുവും സംഘവും നടത്തുന്ന നൃത്തനിര്‍ത്യങ്ങളും അരങ്ങേറും.

എട്ടിനു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സീത സ്വയംവരം, കിരാതം കഥകളിയും അരങ്ങേറും. രാത്രി ഒമ്പതിനു അന്നദാനം നടക്കും.

എട്ടിനു പുലര്‍ച്ചെ നാലിനു നട തുറക്കും. 4.30നു അഷ്ടാഭിഷേകം. അഞ്ചു മുതല്‍ അഷ്ടദ്രവ്യ ഗണപതി ഹോമം. എട്ടു മുതല്‍ പഞ്ചഗവ്യകലശ പൂജ, പഞ്ചവിംശതി കലശപൂജ, കളഭപൂജ എന്നിവ നടക്കും. ഒമ്പതു മുതല്‍ വിശേഷാല്‍ ചുറ്റമ്പലത്തിനകത്ത് നിറപറ സമര്‍പ്പണം നടക്കും. 11 മുതല്‍ പഞ്ചഗവ്യകലശാഭിഷേകം, പഞ്ചവിംഗതികലശാഭിഷേകം, കളഭാഭിഷേകം എന്നീവ പൂജകള്‍ നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ സമൂഹസദ്യയും നടക്കും. വൈകുന്നേരം ആറു മുതല്‍ നെറ്റിപ്പട്ടം കെട്ടിയ ആനകളോടും വാദ്യഘോഷങ്ങളോടും താലപ്പൊലിയോടുംകൂടി എഴുന്നള്ളല്‍ നടക്കും. പുഷ്പ വിഹാര്‍ സെക്ടര്‍ ഒന്നിലെ ശിവക്ഷേത്രത്തില്‍നിന്നും ഷേക് സരായ് ഫേസ് രണ്ടിലെ ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച വൈകുന്നേരം 7.30നു ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്നു 51 കലാകാരന്മാര്‍ ചേര്‍ന്നുള്ള ശിങ്കാരിമേളവും നടക്കും. 7.50നു പുഷ്പാഭിഷേകവും രാത്രി ഒമ്പതിനു വെടിക്കെട്ടും നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്