ബ്രിസ്ബെയിനില്‍ സീറോ മലബാര്‍ യൂത്ത് കണ്‍വന്‍ഷന്‍ ഏപ്രില്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍
Friday, April 1, 2016 4:55 AM IST
ബ്രിസ്ബെയിന്‍: സീറോ മലബാര്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന യൂത്ത് കണ്‍വന്‍ഷന്‍ ബ്രിസ്ബെയിന്‍ നോര്‍ത്ത് സെന്റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ (നോര്‍ത്ത് ഗേറ്റ്, സെന്റ് ജോണ്‍സ് ചര്‍ച്ച് (688, നഡ്ജി റോഡ്, നോര്‍ത്ത് ഗേറ്റ്) ഏപ്രില്‍ എട്ട്, ഒമ്പത്, പത്ത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

ഥീൌ’മല ിീ അഹീില ഥചഅ എന്നറിയപ്പെടുന്ന സീറോ മലബാര്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ബ്രിസ്ബെയിന്‍ കണ്‍വന്‍ഷനില്‍ ക്യൂന്‍സ്ലാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

എട്ടിനു (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയും ഒമ്പതിനു (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും 10നു (ഞായര്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് കണ്‍വന്‍ഷന്‍.

വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം 0490037842.

റിപ്പോര്‍ട്ട്: ജോളി കരുമത്തി