മധുരിക്കും ഓര്‍മകള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, March 30, 2016 6:21 AM IST
സിഡ്നി: സിഡ്നിയിലെ സംഗീത പ്രേമികള്‍ കാതോര്‍ത്തിരിക്കുന്ന മധുരിക്കും ഓര്‍മകള്‍ പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ സിഡ്നി ആര്‍ട്ട് ലവേഴ്സ് പ്രവര്‍ത്തകര്‍ അറിയിച്ചു.

വെന്റ്വര്‍ത്ത്വില്‍ റെഡ്ഗം സെന്ററില്‍ വൈകുന്നേരം ആറിനു ഇന്‍ഡോസ് റിഥം അവതരിപ്പിക്കുന്ന ചെണ്ടമേളത്തോടുകൂടി തുടക്കം കുറിക്കുന്ന പരിപാടിയില്‍ മലയാള ചലച്ചിത്ര ശാഖയിലെ അനശ്വര ഗാനങ്ങള്‍ സിഡ്നിയിലെ പ്രമുഖ ഗായകര്‍ പുനരാവിഷ്കരിക്കും. ഒഎന്‍വി കുറുപ്പിനു ആദരാജ്ഞലികളുമായി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഒപ്പം തമിഴ്, ഹിന്ദി ഗാനങ്ങളും അനിത ഗോപി അവതരിപ്പിക്കുന്ന മോഹിനിയാട്ടം, നൃത്യാലയ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും അരങ്ങേറും. സിഡ്നി ആര്‍ട്ട് ലവേഴ്സ് പുരസ്കാരം നേടിയ രാമന്‍ അയ്യര്‍ക്ക് അവാര്‍ഡ് ഫലകവും പ്രശസ്തി പത്രവും ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്നു അദ്ദേഹത്തെകുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

ബ്ളൂ മൂണ്‍ റസ്ററന്റ് ഒരുക്കുന്ന ഭക്ഷണ വിഭവങ്ങളും കുട്ടികള്‍ക്കായി കിഡ്സ് എന്റര്‍ടെയിന്‍മെന്റ് ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ