ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു
Tuesday, March 22, 2016 6:29 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധവാരത്തിനു തുടക്കമായി ഓശാന തിരുനാള്‍ ആഘോഷിച്ചു.

ആര്‍കെ പുരം സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സീറോ മലബാര്‍ ഇടവകയും സംയുക്തമായി നടത്തിയ ഓശാന തിരുനാള്‍ മൊഹമ്മദ്പുരിലുള്ള പ്രഭാത് താരാ ഹോസ്റല്‍ ഗ്രൌണ്ടില്‍ കുരുത്തോല വെഞ്ചരിപ്പിനുശേഷം നടന്ന പ്രദക്ഷിണത്തിനു നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

23നു (ബുധന്‍) സെന്റ് തോമസ് ഇടവകയും സെന്റ് പീറ്റേഴ്സ് ഇടവകയും സംയുക്തമായി വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ വിവിധ ഭാഷകളില്‍ കുമ്പസാരത്തിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

24നു (പെസഹ വ്യാഴം) വൈകുന്നേരം ഏഴിനു കാലുകഴുകല്‍ ശുശ്രൂഷ വിശുദ്ധ കുര്‍ബാനയുടെ ആരാധന എന്നിവ നടക്കും.

25നു (ദുഃഖവെള്ളി) വൈകുന്നേരം ആറിനു കുരിശിന്റെ വഴി, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവ നടക്കും.

26നു (ശനി) രാത്രി 10.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടക്കും.

27നു (ഉയിര്‍പ്പു ഞായര്‍) രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്