രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Saturday, March 19, 2016 8:41 AM IST
ന്യൂഡല്‍ഹി: രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ 20നു (ഞായര്‍) രാവിലെ 11നു റിസക്ഷന്‍ ദേവാലയത്തില്‍ നടക്കും.

24നു പെസഹായുടെ തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് 3.30ന് സന്ത് പാദ്രേ പിയോ നിവാസ് സെക്ടര്‍ മൂന്നില്‍ നടക്കും.

25നു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒമ്പിതിന് പീഢാനുഭവ വായന, തിരുവച സന്ദേശം, വിശുദ്ധ കുര്‍ബാന, തുടര്‍ന്നു സെക്ടര്‍ മൂന്ന് സന്ത് പാദ്രേ നിവാസിലേക്ക് കുരിശിന്റെ വഴി എന്നിവ നടക്കും.

26നു രാവിലെ 6.45ന് പുത്തന്‍ വെള്ളം വെഞ്ചരിപ്പ് ജ്ഞാനസ്നാന നവീകരണവ്രതം പുതുക്കല്‍ എന്നിവ സെക്ടര്‍ ആറില്‍ നടക്കും.

ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 6.30ന് റിസക്ഷന്‍ ദേവാലയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്