അജി പുനലൂരിനെ കെഎച്ച്എസ്എം ആദരിച്ചു
Saturday, March 19, 2016 6:51 AM IST
മെല്‍ബണ്‍: കേരളത്തിലെ ജീവകാരുണ്യ പ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവന്റെ ജീവകാരുണ്യ പുരസ്കാരം നേടിയ അജി പുനലൂരിനെ കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഭാരവാഹികള്‍ ആദരിച്ചു.

ഫ്രാങ്ക്സ്റണിലെ വസതിയില്‍ നടന്ന ചടങ്ങില്‍ കേരള ഹിന്ദു സൊസൈറ്റി അംഗമായ അജി പുനലൂരിന്റെ നേട്ടത്തെ ഏറ്റവും അര്‍ഹാമയതും അതേ സമയം കേരള ഹിന്ദു സൊസൈറ്റി മെല്‍ബണിനും അഭിമാനിക്കാവുന്നതാണെന്നു കെഎച്ച്എസ്എം പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ നിലവിലെ പ്രസിഡന്റു കൂടിയാണ് അജി പുനലൂര്‍.

റിപ്പോര്‍ട്ട്: വിജയകുമാരന്‍