അഡ്ലെയ്ഡില്‍ മ്യൂസിക് നൈറ്റ് മാര്‍ച്ച് 28ന്
Friday, March 18, 2016 8:23 AM IST
അഡ്ലെയ്ഡ്: മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ മാര്‍ച്ച് 28നു (തിങ്കള്‍) വൈകുന്നേരം 5.30ന് ഢീശരല ീള ഞലൌൃൃലരശീിേ (ഉയിര്‍പ്പു നാദം) മ്യൂസിക്കല്‍ നൈറ്റ് നടത്തുന്നു.

അഡ്ലെയ്ഡ് എയര്‍പോര്‍ട്ടിനു സമീപമുള്ള സ്റാര്‍ തിയേറ്ററിലാണ് സംഗീത പരിപാടി അരങ്ങേറുക.

ക്രിസ്തീയ സഭകള്‍ക്ക് നൂറുലധികം ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ ഗായകനും രചയിതാവുമായ റവ. സാജന്‍ പി. മാത്യു (ഉടങ മുന്‍ ഡയറക്ടര്‍) താന്‍ രചിച്ച ഏതാനും ഗാനങ്ങള്‍ പാടി അവതരിപ്പിക്കും. കൂടാതെ ക്രിസ്തുവിന്റെ ഉദ്ഥാനത്തിന്റെ സന്ദേശം നല്‍കുന്ന ഡാന്‍സ്, ഡ്രാമ, സംഘഗാനങ്ങള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിക്കും.

ക്നാനായ അസോസിയേഷന്‍ ഓഫ് സൌത്ത് ഓസ്ട്രേലിയ, സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്‍ട്രല്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ഗ്രിഗോറിയന്‍ ഗായകസംഘം, മാര്‍ത്തോമ ഇടവക ഗായകസംഘം തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് കണ്‍വീനര്‍ ജോസ് ജോര്‍ജ് അറിയിച്ചു.

റവ. ഡോ. ഫ്രെഡറിക് ഇലുവാതിങ്കല്‍, ഫാ. ബിജു ജോണ്‍ ചുള്ളില്ലാപ്ളാക്കല്‍, ഫാ. ബെസിമോന്‍ സ്കറിയ, ഫാ. ജോയിക്കുട്ടി വര്‍ഗീസ്, റവ. വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും.

വിലാസം: 145 ടശൃ ഉീിമഹറ ആൃമറാമി ഉൃശ്ല ഒശഹീി, അറലഹമശറല, 5033.

റിപ്പോര്‍ട്ട്: അജിത് കെ. വര്‍ഗീസ്