ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Friday, March 18, 2016 6:31 AM IST
ന്യൂഡല്‍ഹി: ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ പഞ്ചാബി ബാഗ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ അരങ്ങേറും.

മാര്‍ച്ച് 20നു (ഓശാന ഞായര്‍) വൈകുന്നേരം അഞ്ചിന് കുരുത്തോല വെഞ്ചെരിപ്പും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

24നു (പെസഹാ വ്യാഴം) ഉച്ച കഴിഞ്ഞ് 3.30നു വിശുദ്ധ കുര്‍ബാന, കാല്‍ കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടക്കും.

25നു ദുഃഖ വെള്ളി രാവിലെ ഒമ്പതിനു കുരിശിന്റെ വഴി (ശിവാജി കോളജ് പടിക്കല്‍ നിന്നും സെന്റ് മാര്‍ക്ക് ദേവാലയം വരെ), പീഡാനുഭവ ചരിത്ര വായന, തിരുവചന സന്ദേശം, വിശുദ്ധ കുര്‍ബാന സ്വീകരണം, നേര്‍ച്ച ഭക്ഷണം എന്നിവ നടക്കും.

26 (ദുഃഖശനി) രാവിലെ 7.30നു നിര്‍മല്‍ ഹൃദയ് ദേവാലയത്തില്‍ മാമോദീസ വ്രത നവീകരണം, വിശുദ്ധ കുര്‍ബാന, തിരി, വെള്ളം വെഞ്ചിരിപ്പ് എന്നിവ നടക്കും. വൈകുന്നേരം ഏഴിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളും ആഘോഷമായ പാട്ടു കുര്‍ബാനയും അരങ്ങേറും.

27നു (ഉയിര്‍പ്പു ഞായര്‍) രാവിലെ 7.30നു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

21, 22, 23 തീയതികളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ കുമ്പസാരിക്കുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ.ആന്റണി ലിജോ തളിയത്ത് 8287465001, ടോമി തോമസ് (കൈക്കാരന്‍) 9811273000.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി