സോപാന സംഗീതജ്ഞന് ഡിഎംഎയുടെ അനുമോദനം
Monday, March 14, 2016 8:21 AM IST
ന്യൂഡല്‍ഹി: ഉത്തര ഗുരുവായൂരപ്പന്റെ സന്നിധിയിലെ 26 വര്‍ഷത്തെ സംഗീത സേവനത്തിനുശേഷം വിരമിച്ച് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ച പ്രശസ്ത സോപാന ഗായകന്‍ ഉണ്ണികൃഷ്ണന്‍ പൊതുവാള്‍ക്ക് ഡല്‍ഹി മലയാളി അസോസിയേഷന്‍ മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

ഡിഎംഎ ഏരിയ സെക്രട്ടറി ശാന്തകുമാറിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി. കേശവന്‍ കുട്ടി, കേന്ദ്ര കമ്മിറ്റി നിര്‍വാഹക സമിതി അംഗം പി.എന്‍. ഷാജി, ഏരിയ സെക്രട്ടറി ശാന്തകുമാര്‍, ട്രഷറര്‍ സദാനന്ദന്‍, മുതിര്‍ന്ന ഡിഎംഎ പ്രവര്‍ത്തകന്‍ ഇ.കെ. ശശിധരന്‍, ജോയിന്റ് സെക്രട്ടറി കെ.കെ. ജോബ്, യുവ കവിയും എഴുത്തുകാരനുമായ രാജന്‍ വി. മാരാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഡിഎംഎ കുടുംബങ്ങള്‍ പങ്കെടുത്ത അനുമോദന യോഗത്തില്‍ ഉണ്ണികൃഷ്ണന്‍ പൊതുവാളും പത്നിയും നന്ദി പറഞ്ഞു.