മിസ് ഇന്ത്യാ ഗ്ളോബല്‍: ആന്‍ തെരേസാ ജോണ്‍സണ്‍ ഫൈനല്‍ റൌണ്ടില്‍
Monday, March 7, 2016 7:04 AM IST
സിഡ്നി: ഏഷ്യാ പസഫിക് റീജണിന്റെ കീഴില്‍ നടത്തുന്ന മിസ് ഇന്ത്യാ ഗ്ളോബല്‍ മല്‍സരത്തില്‍ സിഡ്നി പരമറ്റയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥിനി ആന്‍ തെരേസാ ജോണ്‍സണ്‍ ഫൈനല്‍ റൌണ്ടില്‍ ഇടം നേടി. മാര്‍ച്ച് 19നു മെല്‍ബണിലെ നോര്‍ത്ത് കോട്ടിലാണ് ഫൈനല്‍.

2011 ലെ മിസ് ഇന്ത്യാ വിജയിയും തെന്നിന്ത്യന്‍ നടിയുമായ അന്‍ജിത ഗസന്റെ നേതൃത്വത്തിലുള്ള പാനല്‍ ഫോട്ടോ ഷൂട്ടിംഗ്, കാറ്റ് വാക്ക് ട്രെയിനിംഗ്, കോണ്‍ഫിഡന്‍ഷ്യല്‍ ബൂസ്റ് ട്രെയിനിംഗ്, ടാലന്റ് പ്രസന്‍ന്റേഷന്‍ എന്നീ കടമ്പകള്‍ കഴിഞ്ഞാണ് ഫൈനലില്‍ എത്തിയത്.
സിഡ്നിയിലെ മക്വയര്‍ യൂണിവേഴ്സിറ്റിയില്‍ നിയമ പഠന വിദ്യാര്‍ഥിനിയാണ് ആന്‍ തെരേസാ. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും ഏറെ ഇഷ്ട്ടപ്പെടുന്ന ആന്‍, മക്വയര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയേയും ഇന്ത്യയിലെ യുവാക്കളുടെ നല്ല ചിന്താഗതിയേയും ഉറ്റുനോക്കുന്ന ആന്‍ വിജയിയാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

കാലടി മറ്റൂര്‍ പിപ്പിള്ളി ജോണ്‍സണ്‍-അല്‍ഫോന്‍സാ ദമ്പതികളുടെ മകളാണ് ആന്‍. സ്റ്റെഫാന്‍, റോസ് എന്നിവര്‍ സഹോദരങ്ങളാണ്.