ഡല്‍ഹി ദര്‍ശന്‍ ആന്‍ഡ് ചരിത്ര പഠന കോണ്‍ഫറന്‍സ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു
Monday, February 29, 2016 10:22 AM IST
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14, 15, 16, 17 തീയതികളില്‍ നടത്തുന്ന ഡല്‍ഹി ദര്‍ശന്‍ ആന്‍ഡ് ചരിത്രപഠന കോണ്‍ഫറന്‍സ് - പ്രോജക്ട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ബായിയുടെ നേതൃത്വത്തില്‍ ആധുനിക ഭാരതത്തിന്റെ പുനര്‍നിര്‍മിതിയില്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഡല്‍ഹിയില്‍ നടത്തുന്ന ചതുര്‍ദിന ഇന്റര്‍നാഷണല്‍ ചരിത്ര കോണ്‍ഫറസില്‍ വിവിധ യൂണിവേഴ്സിറ്റികളിലെ ചരിത്ര പണ്ഡിതന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. കരണ്‍സിംഗ് എംപി മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയില്‍ ഇന്ത്യയിലെ വിവിധ രാജവംശങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഗാന്ധിയന്‍ ആശയത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍നിന്നും സ്കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍നിന്നും മുന്നൂറു പ്രതിനിധികള്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ചരിത്രസ്മാരകങ്ങളും താജ്മഹലും സന്ദര്‍ശിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് ഭാരവാഹികളായ ഏബ്രഹാം പി. സണ്ണി, ഡയസ് ഇടിക്കുള, ഫാ. തോമസ് കോശി പനച്ചിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.ാരഴൌഹള.രീാ