ശ്രീ ശാരദാ ദേവീ വിഗ്രഹം എത്തിച്ചേര്‍ന്നു
Monday, February 29, 2016 10:19 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ രോഹിണിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ മാര്‍ച്ച് 26നു പ്രതിഷ്ഠ നടത്തുന്ന ശ്രീ ശാരദാ ദേവീ പ്രതിഷ്ഠ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.

ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടില്‍ ബാലകൃഷ്ണന്‍ ആചാരി രൂപകല്‍പ്പന ചെയ്തതാണ് ദേവീ വിഗ്രഹം. സ്വാമ നാരായണ ഋഷി, യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ആര്‍. കോമളകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദില്‍ഷാദ് ഗാര്‍ഡന്‍ ഗുരുദേവ മന്ദിരത്തില്‍ എത്തിച്ച വിഗ്രഹം യൂണിയന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: മനോജ് കല്ലറ