സംസ്കൃതി മെല്‍ബണ്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു
Monday, February 29, 2016 7:53 AM IST
മെല്‍ബണ്‍: സംസ്കൃതി മെല്‍ബണിന്റെ രണ്ടാമത് സാംസ്കാരിക പരിപാടി ഫെബ്രുവരി 27നു മെല്‍ബണ്‍ ഹാംപ്ടണ്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു.

ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോര്‍ജ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍മാരായ ഒഎന്‍വി, അക്ബര്‍ കക്കട്ടില്‍ എന്നിവരെ അനുസ്മരിച്ചു രാകേഷ് സംസാരിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ 'ആഹാരവും ആരോഗ്യവും' എന്ന വിഷയത്തില്‍ ശരത്, ജോര്‍ജ് തോമസ്, പ്രസാദ് ഫിലിപ്പ്, റിതേഷ്, റജികുമാര്‍, നാരായണ്‍ വാസുദേവന്‍, ദിനേശ് കര്‍ത്താ, വിനീത്, വിവേക്, അനൂപ്, ഡോ.ഗോപി, ഹണി നായര്‍, ദേവി നായര്‍, സ്മിത എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. യോഗത്തിന് വിശ്വനാഥന്‍ നന്ദി പറഞ്ഞു.