അജി പുനലൂരിനു ജീവകാരുണ്യ പുരസ്കാരം
Monday, February 29, 2016 7:52 AM IST
മെല്‍ബണ്‍: കേരളത്തിലെ ജീവകാരുണ്യ പ്രസ്ഥാനമായ പത്തനാപുരം ഗാന്ധി ഭവന്റെ ഈ വര്‍ഷത്തെ ജീവകാരുണ്യ പുരസ്കാരം ഓസ്ട്രേലിയയിലെ സംഘടനാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അജി പുനലൂരിനു ലഭിച്ചു.

വിവിധ സാമൂഹിക സാംസ്കാരിക നായകര്‍ പങ്കെടുത്ത ചടങ്ങില്‍ ഗാന്ധി സ്മാരക നിധി ചെയര്‍മാനും പദ്മശ്രീ പുരസ്കാര ജേതാവുമായ പി.ഗോപിനാഥന്‍ നായരില്‍നിന്നു പുരസ്കാരം ഏറ്റുവാങ്ങി.

വര്‍ഷങ്ങളായി ഗാന്ധിഭവന്റെ ജീവകാരുണ്യ രംഗത്തു സജീവമായി പ്രവര്‍ത്തിക്കുവാന്‍ അജി പുനലൂരിനെ കഴിഞ്ഞിരുന്നു. മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദേഹത്തിനായി.

ഓസ്ട്രേലിയയിലെ മറ്റു സംഘടനകളുമായി ചേര്‍ന്നു ഗാന്ധിഭവനെ ഒട്ടനവധി സഹായങ്ങള്‍ നല്‍കുന്നതിന്റേതായ പ്രയത്നം നടത്തുന്നതില്‍ ഗാന്ധിഭവന്‍ അധികാരികള്‍ അജിയെ അനുമോദിച്ചു.