'ജിഇകെഎ' രൂപീകൃതമായി
Thursday, February 25, 2016 10:17 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ കേന്ദ്രമായി കേരളത്തില്‍ നിന്നുള്ള ഗവണ്‍മെന്റ് ജീവനക്കാരുടെ സംഘടനയായ ജിഇകെഎ യുടെ (ഏീ് ഋാുഹ്യീലല ഗലൃമഹമ അീരശമശീിേ) ഔപചാരികമായ ഉദ്ഘാടനം ഡാന്‍ഡിനോംഗ് മുന്‍ മേയര്‍ സീന്‍ ഒ റില്ലി നിര്‍വഹിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ജിബി ഫ്രാങ്ക്ലിന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി വര്‍ഗീസ് (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍), ജോസ് എം. ജോര്‍ജ് (ഒഐസിസി ഓസ്ട്രേലിയ), തമ്പി ചെമ്മനം (ആക്ടിംഗ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ), സജി മുണ്ടയ്ക്കന്‍ (പ്രസിഡന്റ്, മൈത്രി ഓസ്ട്രേലിയ) എന്നിവര്‍ പ്രസംഗിച്ചു. ജെക്കയുടെ എല്ലാ ഭാരവഹികളും അംഗങ്ങളും പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്