'ജോക്ക് ആന്‍ഡ് ജില്‍ സീസണ്‍ 2' ജൂണ്‍ 17 മുതല്‍ 26 വരെ
Tuesday, February 23, 2016 8:17 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ കലാസ്നേഹികള്‍ക്ക് ഹാര്‍ട്ട്ബീറ്റ്സ് ആന്‍ഡ് സഹയാസിന്റെ മൂന്നാമത്തെ പരിപാടി 'ജോക്ക് ആന്‍ഡ് ജില്‍ സീസണ്‍ 2' ജൂണ്‍ 17 മുതല്‍ 26 വരെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.

കോമഡി, മ്യൂസിക്, ഡാന്‍സ് എന്നിവ കോര്‍ത്തിണക്കിയാണു ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പാവാട, അനാര്‍ക്കലി, മെമ്മറീസ് തുടങ്ങിയ മലയാളം ഹിറ്റ്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ മിയ, സിനിമയിലും കോമഡി ഷോയിലുമെല്ലാം ചിരപരിചിതനായ ഗിന്നസ്പക്രു, വൊഡഫോണ്‍ കോമഡി ഫെയിം നോബി, നെല്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന പരിപാടിയില്‍ മിമിക്രി ആര്‍ട്ടിസ്റ് റെജി രാമപുരം, ബഡായി ബംഗ്ളാവ്ഷോയിലൂടെ ശ്രദ്ധേയയായ ആര്യ, ഐഡിയ സ്റാര്‍ സിംഗേഴ്സ് ജിന്‍സ് ഗോപിനാഥ്, വിപിന്‍ സേവ്യര്‍, ദുര്‍ഗ വിശ്വനാഥ്, അബാസ് (കറലമ ടമൃേ ടശിഴലൃ ഇവീൃലീഴൃമുവലൃ), സൌണ്ട് എന്‍ജിനിയര്‍ അനില്‍, മധു പോല്‍ തുടങ്ങിയവരും മഴവില്‍ മനോരമയിലൂടെ കടന്നു വന്ന പ്രണവ് ശശിധരന്‍ (ഉ2ഉമിരല), ഗോള്‍, ഡോ. ലവ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രജിത് മേനോന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

പരിപാടി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം സജിത്ത് ആണ്.

വിവരങ്ങള്‍ക്ക്: സുജി സ്കറിയ 0470 762 521, സാബു ജോസഫ് 0402 620 531

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്