ഡല്‍ഹി എസ്എന്‍ഡിപി യൂണിയന്‍ വാര്‍ഷിക പൊതുയോഗം 21ന്
Saturday, February 20, 2016 10:27 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 21നു (ഞായര്‍) നടക്കും. രാവിലെ 10ന് യൂണിയന്‍ ആസ്ഥാനത്തു നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി മനോജ് കല്ലറ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും ബജറ്റും അവതരിപ്പിക്കും. യോഗത്തില്‍ യൂണിയന്റെ കീഴിലുള്ള 26 ശാഖകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.