ഝാന്‍സി സെന്റ് ജൂഡ് ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തി
Tuesday, February 16, 2016 7:43 AM IST
ന്യൂഡല്‍ഹി: ആര്‍കെപുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങള്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജൂഡ് ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തി.

ഝാന്‍സി രൂപത ബിഷപ് പീറ്റര്‍ പാറപ്പുള്ളിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയിലും സംഘം പങ്കെടുത്തു.

ഇവിടം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കു മുന്‍കൂട്ടി ബുക്കു ചെയ്യുകയാണെങ്കില്‍ താമസവും ഭക്ഷണവും ലഭ്യമാണ്. മലയാളിയായ ഫാ. ബെന്നി പള്ളിപറമ്പില്‍ ഈ പള്ളിയില്‍ സേവനം ചെയ്തുവരുന്നു.

ഝാന്‍സി തീര്‍ഥാടന സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൈക്കാരന്‍ റെജി മാത്യൂസ് ആയിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്