ഒഎന്‍വിയുടെ വേര്‍പാടില്‍ ഡാളസ് മലയാളി അസോസിയഷന്‍ അനുശോചിച്ചു
Saturday, February 13, 2016 10:30 AM IST
ഡാളസ്: മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠജേതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ ഡാളസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

കവിയും ഗാനരചയിതാവും പ്രഭാഷകനും സാംസ്കാരിക നായകനുമായിരുന്ന ഒഎന്‍വിയുടെ വേര്‍പാട് കലയോടും മനുഷ്യനോടുമുള്ള ഒരു കാലഘത്തിന്റെ പ്രതിബദ്ധതയുടെ വേദനിപ്പിക്കുന്ന വേര്‍പാടുകൂടിയാണെന്ന് അനുശോച സന്ദേശത്തില്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്യന്‍ പറഞ്ഞു.

ഇര്‍വിംഗ് കിംഗ്ലി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ് ചെയര്‍മാന്‍ രാജു ചാമത്തില്‍, സെക്രട്ടറി സാം മത്തായി, ട്രസ്റി അംഗം ബിജു തോമസ്, മീഡിയ കോഓര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ തുടങ്ങിയവരും സംസാരിച്ചു.