ഇന്ത്യന്‍ തീര സംരക്ഷണ കപ്പല്‍ 'സങ്കല്പ്' മസ്ക്കറ്റ് വിട്ടു
Saturday, February 13, 2016 10:30 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ തീര സംരക്ഷണ കപ്പലായ 'സങ്കല്പ്' നാലു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മസ്ക്കറ്റില്‍ നിന്നും മടങ്ങി.

ഫെബ്രുവരി ഒമ്പതിനാണ് കപ്പല്‍ മസ്ക്കറ്റ് പോര്‍ട്ട് സുല്‍ത്താന്‍ കാബൂസില്‍ എത്തിയത്. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച കപ്പല്‍ ഇന്ത്യന്‍ കോസ്റ് ഗാര്‍ഡില്‍ 2008 മേയിലാണ് കമ്മീഷന്‍ ചെയ്തത്.

ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മുകുള്‍ ഗാര്‍ഗാണ് കപ്പലിന്റെ കമാണ്ടന്റ്. ഡെപ്യുട്ടി കമാന്‍ഡന്റ് കോതമംഗലം സ്വദേശി ജോബിന്‍ ജോര്‍ജ് ആണ് കപ്പലിന്റെ ലോജിസ്റിക്സ് ഒഫീസര്‍.

കപ്പലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഡിഫന്‍സ് അറ്റാഷെ ഹരിഹരന്‍ നാരായണന്‍, ഡിഐജി മുകുള്‍ ഗാര്‍ഗ്, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ളോറിയ ഗാങ്ങ്റ്റെ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം