മൈക്രോ ലൈന്‍ മസ്ക്കറ്റില്‍ പുതിയ ശാഖ തുറന്നു
Saturday, February 13, 2016 10:29 AM IST
മസ്ക്കറ്റ്: പ്രമുഖ മൊബൈല്‍ അനുബന്ധ സാധനങ്ങളുടെ വില്പനക്കാരായ മൈക്രോ ലൈന്‍ അതിന്റെ ഏഴാമത് ശാഖ റുവിയില്‍ സോഫ്റ്റി ഐസ് ക്രീമിനു പുറകില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അസില്‍ജ ഗ്രൂപ്പിന്റെ ഡിവിഷനാണ് മൈക്രോ ലൈന്‍. ഒമാനില്‍ ഗ്രൂപ്പിന്റെ ആറു ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്നത് മൊത്ത വ്യാപാര വിഭാഗമാണ്.

ഖമിസ് യാഹ്യ അല്‍അമ്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഷംഷീര്‍ മമ്മൂട്ടി, ഒമാന്‍ കെഎംസിസി സ്ഥാപക പ്രസിഡന്റ് കെ.ടി.അബ്ദുല്‍ കരീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം