നവോദയ മക്ക ഏരിയ കമ്മിറ്റി സെമിനാര്‍ നടത്തി
Saturday, February 13, 2016 10:26 AM IST
മക്ക: വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി നവോദയ മക്ക ഏരിയ കമ്മിറ്റി സെമിനാര്‍ നടത്തി.

ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം ചെയ്തു. നവോദയ മക്ക ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.കെ. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ച സെമിനാറില്‍ ജിദ്ദ നവോദയ രക്ഷാധികാരി വി.കെ. റൌഫ്, മുഹമ്മദ് കരിപ്പൂര്‍ (കെഐജി), ബഷീര്‍ മാമങ്കര (സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), യഹിയ (ആര്‍എസ്സി), ജബാര്‍ (ഫോക്കസ് മക്ക), മുഹമ്മദ് മേലാറ്റൂര്‍ (നവോദയ), സിറാജ് പട്ടിമറ്റം, മുഹമ്മദ് റഫീഖ് കോട്ടക്കല്‍, അന്‍വര്‍ ഖാലീദ് എറണാകുളം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍