മലയാളം ടോസ്റ്മാസ്റേഴ്സ് ക്ളബ് മത്സരം
Saturday, February 13, 2016 10:25 AM IST
ജിദ്ദ: ടോസ്റ്മാസ്റേഴ്സ് ഏരിയ 34നു കീഴില്‍ മലയാളം ടോസ്റ്മാസ്റേഴ്സ് ക്ളബുകള്‍ക്കായി നടത്തിയ വാര്‍ഷിക മത്സരത്തില്‍ ജിദ്ദ മലയാളം ടോസ്റ്മാസ്റര്‍ ക്ളബ് അംഗം ഡോ. അബ്ദുല്‍ ജലീല്‍ ഹാസ്യ, രാജ്യാന്തര വിഭാഗം പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും അവലോകന വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അവലോകന വിഭാഗത്തില്‍ ആഷിര്‍ അമീറുദ്ദീന്‍ ഒന്നാം സ്ഥാനവും ടേബിള്‍ ടോപിക്സ് മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ ഇനത്തില്‍ ഷാഹിദ് മലയില്‍ മൂന്നാമതെത്തി.

നാലു ക്ളബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ക്ക് നേതൃത്വം വഹിച്ച അസൈന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ ഡയറക്ടര്‍ സജി കുര്യാക്കോസ്, ഡിവിഷന്‍ എച്ച് ഡയറക്ടര്‍ ഡോ. ലക്ഷമണ്‍ ചൊക്കലിംഗം എന്നിവര്‍ സംസാരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയ് വില്ലനോവ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ ജി മുന്‍ ഗവര്‍ണര്‍ റെജി മാഗ മത്സരത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. പ്രോഗ്രാം ക്വാളിറ്റി ഡയറക്ടറും മലയാളം ടോസ്റ്മാസ്റര്‍ ക്ളബ് സ്ഥാപകനുമായ റഷീദ് അലി വിജയികളെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍