ഐഡിസിക്ക് പുതിയ ഭാരവാഹികള്‍
Saturday, February 13, 2016 10:25 AM IST
ജിദ്ദ: ഇസ്ലാമിക് ദഅവ കൌണ്‍സില്‍ (ഐഡിസി) ജിദ്ദ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഹുസൈന്‍ ബാഖവി പൊന്നാട് (അമീര്‍) മുഹമ്മദ് ബാഖവി, അഷ്റഫ് ബാഖവി, അബ്ദുസലാം ദാരിമി, നാസര്‍ ചാവക്കാട് (അസി. അമീര്‍) അബൂബക്കര്‍ മംഗലശേരി (ജനറല്‍ സെക്രട്ടറി) റഷീദ് കൊളപ്പുറം, എം.കെ. സുബൈര്‍, എം.പി. ഷാകിര്‍, റഹീം ചെറൂപ്പ (സെക്രട്ടറി), പി.സി. മുനവര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും വിവിധ സെല്ലുകളിലേക്കായി നാസര്‍ ചാവക്കാട്, ഷന്‍ഫീഖ് (റിലീഫ്) മുനീര്‍ കൊടുവള്ളി, ഫൈസല്‍ അത്തോളി (വില്ല), ഫാറൂക്ക് കാസര്‍ഗോഡ് (ടൂര്‍) നൌഷാദ് (തണല്‍ ആന്‍ഡ് തളിര്‍) അഡ്വ. കെ.എച്ച്.എം. മുനീര്‍, ജലീല്‍ കണ്ണമംഗലം (ഒമേഗ), അലി അക്ബര്‍ (ഒയാസിസ്), സൈദ് മാസ്റര്‍ (മെസേജ്) സാജിര്‍ കുറ്റൂര്‍ (വായനകൂട്ടം), മുഹമ്മദ് ബാഖവി, ഹാഷിം (തജ്കിയ), എം.പി. ഷകീര്‍, സല്‍മാന്‍ (ഐടി), ഷാനിദ് (ഓഡിയോ ആന്‍ഡ് വീഡിയോ) ജിഹാദുദ്ദീന്‍, ഇല്യാസ് കണ്ണമംഗലം (മീഡിയ), ബീരാന്‍ ഹാജി (ഫുഡ്), അഷ്റഫ് ബാഖവി (ഫത്വ) എന്നിവരെയും തെരഞ്ഞെടുത്തു.

ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സാജിര്‍ കുറ്റൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും റഷീദ് കൊളപ്പുറം വരവുചെലവു കണക്കും ഷന്‍ഫീഖ് റിലീഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഡ്വ. കെ.എച്ച്.എം. മുനീര്‍ മുഖ്യ വരണാധികാരി ആയിരുന്നു. ഹുസൈന്‍ ബാഖവി പൊന്നാട് പ്രാര്‍ഥന നടത്തി. നാസര്‍ ചാവക്കാട്, എം.പി. ഷാകിര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍