ഓര്‍മ യുഎഇ പ്രൊവിന്‍സ്് ഉദ്ഘാടനം ചെയ്തു
Saturday, February 13, 2016 10:21 AM IST
അബുദാബി: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്റെ (ഓര്‍മ) യുഎഇ പ്രൊവിന്‍സ് ഗ്ളോബല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. തങ്ങള്‍ താലോലിക്കുന്ന കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിപ്പിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഓര്‍മ എന്ന് ജോസ് ആറ്റുപുറം പറഞ്ഞു.

ജോഷി കുഴിപ്പാലാ അധ്യക്ഷത വഹിച്ചു. ആലീസ് ജോസ്, ജോര്‍ജ് പ്രോമിത്യൂസ്, എബി തൈയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കുട്ടികളുടെ പാട്ടും നൃത്തവും അരങ്ങേറി. ഓര്‍മ ദുബായി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റായി ജോഷി കുഴിപ്പാലയെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍