ഭാരതീയ കലോത്സവം ഫെബ്രുവരി 13ന്
Friday, February 12, 2016 8:26 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം ഫെബ്രുവരി 13നു (ശനി) സൂറിച്ചില്‍ അരങ്ങേറും.

സൂറിച്ച് ബിര്‍മന്‍സ്ഡോര്‍ഫില്‍ (ഏലാലശിറല്വലിൃൌാ ആൃൌലഹാമ ആശൃാലിറീൃെള, ഉീൃളൃമലൈ 10, 8903 ആശൃാലിറീൃെള, ദüൃശരവ) ആണ് ഈ വര്‍ഷത്തെ ഭാരതീയ കലോത്സവം അരങ്ങേറുക. രാവിലെ 11ന് വിവിധ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിനാണ് പൊതു കലാസായാഹ്നം ഒരുക്കിയിരിക്കുന്നത്. സോളോ സോംഗ്, സോളോ സോംഗ് കരോക്കെ, പെന്‍സില്‍ ഡ്രോയിംഗ്, സിനിമാറ്റിക് ഡാന്‍സ് (സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍) കൂടാതെ ഗ്രൂപ്പ് സോംഗ് കാരോക്കെയും ഇത്തവണ മത്സര ഇനങ്ങളായിരിക്കും.

സിനിമാ താരങ്ങള്‍ അടങ്ങുന്ന സംഘം എത്തിച്ചേര്‍ന്നതായി ചെയര്‍മാന്‍ എല്‍ബിന്‍ മുണ്ടക്കല്‍ അറിയിച്ചു.

ഭാരതീയ കലകളെ സ്വിറ്റ്സര്‍ലാന്‍ഡില്‍ പരിപോഷിപ്പിക്കുകയും വേദി നല്‍കുകയും ചെയ്യുന്ന സംഘടനയാണ് ഭാരതീയ കലാലയം.

വിവരങ്ങള്‍ക്ക്: ംംം.യവമൃമവേലല്യമസമഹമഹമ്യമാ.ീൃഴ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍