ഗ്ളോസ്റര്‍ഷെയറില്‍ പുതിയ മലയാളി സംഘടന നിലവില്‍ വന്നു
Friday, February 12, 2016 8:21 AM IST
ലണ്ടന്‍: ഗ്ളോസ്റര്‍ഷെയറില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന പേരില്‍ പുതിയ മലയാളി സംഘടന നിലവില്‍ വന്നു. സംഘടനയുടെ പുതിയ ഭാരവാഹികളായി ജോണ്‍സന്‍ ഏബ്രാഹം (പ്രസിഡന്റ്), ജോജി തോമസ് (ജനറല്‍ സെക്രട്ടറി), രാജേഷ് മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അസോസിയേഷന്റെ കൂടുതല്‍ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമായി ഫെബ്രുവരി 20നു (ശനി) പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് കുടുംബ സംഗമവും പ്രഫഷണല്‍ ഓര്‍ക്കസ്ട്രയും കലാപരിപാടികളും സ്നേഹ സദ്യയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ഏബ്രാഹം 07730022965, ജോജി തോമസ് 07739539454, ട്രഷറര്‍ രാജേഷ് മാത്യു 07962161622.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു