ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും
Thursday, February 11, 2016 11:09 AM IST
ബംഗളൂരു: ബംഗളൂരൂ മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്സ് ഫോറം നവാഗത സിനിമാ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹ്രസ്വചിത്ര പ്രദര്‍ശനം നടത്തി. നഗരത്തിലെ യുവ സിനിമാ സംവിധായകരായ ജി.ബിജു (ഒറ്റ), രഞ്ജിത് (ദി ഫൊര്‍ഗോട്ടണ്‍ ബോണ്ട്), ഷാജി അക്കിത്തടം(അതീതം), ജുബിത്(ആത്മം), എബിന്‍(ഡ്യൂവാലിറ്റി), സുനില്‍ വിക്രം(വിധേയം), ചേതന്‍ സതീഷ്(സത്കാര), ബിബിന്‍ പോളൂക്കര(ഇദലുആട്ട, കനലാട്ടം) എന്നിവരുടെ പുരസ്കൃതങ്ങളായ പത്തു ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

എഴുത്തുകാരനും വിവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി. ഗബ്രിയേല്‍ അധ്യക്ഷത വഹിച്ചു.

അന്തരിച്ച മൃണാളിനി സാരാഭായ്, ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍, കല്പന, ടി.എന്‍. ഗോപകുമാര്‍, രോഹിത് വെമുല എന്നിവരെ യോഗം അനുസ്മരിച്ചു. രമാ പ്രസന്ന പിഷാരടി, അനഘ വിനോദ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. മണികണ്ഠന്‍, രവികുമാര്‍ തിരുമല, ടി.എ. കലിസ്റസ്, കെ.പി. ഗോപാലകൃഷ്ണന്‍, കെ.ആര്‍. കിഷോര്‍, എം.ബി. മോഹന്‍ദാസ്, ഡോ. എം.പി. രാജന്‍, സുദേവന്‍ പുത്തന്‍ചിറ, പി.എ. രവീന്ദ്രന്‍, സി. ജേക്കബ്, ജേബി ചുങ്കത്ത്, രാഖി ബോസ്, സുരേഷ് പാല്‍ക്കുളങ്ങര, തങ്കമ്മ സുകുമാരന്‍, അര്‍ച്ചന സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.