ജസോല ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും ജാഗരണ പ്രാര്‍ഥനയും 13ന്
Thursday, February 11, 2016 8:02 AM IST
ന്യൂഡല്‍ഹി: ജസോല ഫൊറോന പള്ളിയില്‍ ഫെബ്രുവരി 13നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശുദ്ധ കുര്‍ബാനയും ജാഗരണ പ്രാര്‍ഥനയും നടത്തുന്നു.

ഫാ.മാത്യു കൊച്ചുവീട്ടില്‍ നയിക്കുന്ന ജാഗരണ പ്രാര്‍ഥനയില്‍ പരീഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം പ്രാര്‍ഥന ഉണ്ടായിരിക്കും.
ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങേലിമാലില്‍, ഫാ. ബിനോയ് വാഴയില്‍ എന്നിവരും പ്രാര്‍ഥനയില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്