സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു
Thursday, February 11, 2016 7:57 AM IST
കുവൈത്ത്: ബ്ളാസ്റേഴ്സ് എഫ്സി ഫെബ്രുവരി 19 നു നടത്തുന്ന രണ്ടാമത് കുവൈത്ത് ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു.

അമീര്‍ അലി ആണ് ഇവന്റ് മാനേജര്‍. മുജീബ് പോത്താനി (സ്പോണ്‍സര്‍ഷിപ്പ്), വിനോദ് വാലുപ്പറമ്പില്‍ (സുവനീര്‍), മുബാറക്ക് യൂസഫ് (പ്രിന്റിംഗ് ആന്‍ഡ് പബ്ളീഷിംഗ്), ഇഖ്ബാല്‍ മുറ്റിചൂര്‍ (പബ്ളിസിറ്റി ആന്‍ഡ് മീഡിയ), വിജയന്‍ (ഗ്രൌണ്ട് കണ്‍ട്രോളര്‍), ഡെന്നീസ് ദേവസി (ലൊജിസ്റിക്സ്), ബോണി ജോക്കിന്‍ (ഫൈനാന്‍സ്), ഇബ്രാഹിം അബ്ദുല്‍ ഖാദര്‍ (ഡാറ്റ മാനേജ്മെന്റ്), എ.പി. ജോഷി (റിസപ്ഷന്‍), ഷെരിഫ് റമളാന്‍ (വോളന്റിയര്‍) നെബു ഫിലിപ്പ് (പബ്ളിക് അഡ്രസ് ആന്‍ഡ് അനൌണ്‍സ്മെന്റ്) രണ്‍ധീര്‍ ജോസ് (ട്രോഫി), ലത്തീഫ് പണിക്കവീട്ടില്‍ (ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ്), ഒ.കെ. റസാക്ക് (ടെക്നിക്കല്‍) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

മിശ്രിഫ് പബ്ളിക് അഥോറിറ്റി ഓഫ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പതിനെട്ടു ടീമുകള്‍ പങ്കെടുക്കും. വിവിധ സംഘടന, സാംസ്കാരിക, കായിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങില്‍ പ്രമുഖരായ വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. മത്സരങ്ങള്‍ ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരം വീക്ഷിക്കുന്നതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഗാലറി ഒരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് അമീര്‍ അലി അധ്യക്ഷത വഹിച്ചു. മുബാറക്ക്, മുജീബ്, വിനോദ്, വിജയന്‍, സെക്രട്ടറി മോട്ടി കൊച്ചക്കെന്‍, ട്രഷറര്‍ ഇബ്രാഹിം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍