ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇ ചാപ്റ്ററിനു പുതിയ നേതൃത്വം
Wednesday, February 10, 2016 7:31 AM IST
അബുദാബി: ഗുരുവായൂര്‍ എന്‍ആര്‍ഐ ഫോറം യുഎഇ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബാല ഉള്ളാട്ടില്‍ (പ്രസിഡന്റ്), മുഹമ്മദ് ഫൈസല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), വിന്‍സെന്റ്, വി.ടി. സഗീര്‍ (വൈസ് പ്രസിഡുന്റുമാര്‍), രാജീവ് നാരായണന്‍ (ജനറല്‍ സെക്രട്ടറി), പി.എസ്. സിറാജ്, ടി.പി. ഫൈസല്‍, എം.ആര്‍. രാജന്‍, നൌഷാദ് കാരക്കെട്ടി, അഷ്റഫ് പുതുവീട്ടില്‍, ആര്‍.കെ. സിറാജ്, വാസന്തി സുരേന്ദ്രന്‍ (ജോ. സെക്രട്ടറിമാര്‍), പി.എ. മുഹമ്മദ് റഷീദ് (ട്രഷറര്‍), ടി.പി. ജബാര്‍ താജ് (ജോ. ട്രഷറര്‍), ഫിറോസ്ഖാന്‍ (ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെക്രട്ടറി), മുഹമ്മദുണ്ണി (ജോ. ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെക്രട്ടറി), സഖറിയ അമ്പലത്ത് (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പു നടപടികള്‍ക്കു പി.എം. ഇക്ബാല്‍ മുഖ്യ വരണാധികാരിയായിരുന്നു. മുന്‍ പ്രസിഡന്റുമാരായ സഖറിയ ഇബ്രാഹിം, വി.ടി. സലിം, കെ. രാജന്‍, ഷഫീര്‍ അലി, പി.വി. കബീര്‍, ഷംജി എലൈറ്റ്, മനാഫ് ഗുരുവായൂര്‍, നൌഫല്‍ അബ്ദുള്‍കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.