യുക്മ സ്റേജ് ഷോ നടത്തുന്നു
Wednesday, February 10, 2016 7:30 AM IST
ലണ്ടന്‍: യൂണിയന്‍ ഓഫ് യുകെ (യുക്മ) മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ പ്രമുഖ പട്ടണങ്ങളില്‍ സ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് അറിയിച്ചു.

ജൂണ്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന സ്റേജ് ഷോകള്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കും.

യുക്മക്കുവേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഷോം ടിവി മുഖ്യ പ്രായോചകരായി നടന്നുവരുന്ന ഗര്‍ഷോം ടിവി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെട്ടാണു സ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത്.

ഗര്‍ഷോം ടിവി എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എട്ടിനു മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവരുന്നു. ഗര്‍ഷോം ടിവി റോകു ബോക്സില്‍ സൌജന്യമായി ലഭിക്കുന്നതാണ്. യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ രണ്ടാമത്തെ സ്റേജിലെ രണ്ട് റൌണ്ട് മത്സരങ്ങളുടെയും ചിത്രീകരണം ബ്രിസ്റോളില്‍ ആയിരുന്നു സംഘടിപ്പിച്ചത്. സണ്ണിക്കൊപ്പം സെലിബ്രെെറ്റി ഗസ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത ഗായികയും സംഗീതജ്ഞയുമായ ലോപ മുദ്രയായിരുന്നു.

ഓള്‍ഡ് ഇസ് ഗോള്‍ഡ്, അന്യഭാഷാ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. മത്സരങ്ങളില്‍ ടോപ് മാര്‍ക്ക് നേടിയ ഒമ്പതു പേരാണ് അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുക. അവരില്‍നിന്ന് അഞ്ച് പേരായിരിക്കും. ഗ്രാന്‍ഡ് ഫിനാലേയില്‍ എത്തുക.

തികച്ചും പ്രഫഷണലിസത്തോടെ നടത്തുന്ന മത്സരങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് ഒരുപാട് ആത്മവിശ്വാസം നേടിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ പാട്ടുകളിലെ പോരായ്മകള്‍ അപ്പോള്‍ത്തന്നെ മനസിലാക്കുവാനും പിന്നീട് അത് ടെലികാസ്റ് ചെയ്യപ്പെടുമ്പോള്‍ വീണ്ടും വീണ്ടും കണ്ട് മനസിലാക്കുവാനും സാധിക്കുന്നതിലൂടെ അവരുടെ പാട്ടിന്റെ ഗുണനിലവാരം കൂട്ടാന്‍ സാധിക്കുന്നു എന്നൊരു പ്രത്യേകതയും കൂടിയുണ്ട്.

ഏറ്റവും കൂടുതല്‍ ജനപ്രിയരായ ഗായകന്‍/ഗായികക്ക് യുക്മ മോസ്റ് പോപ്പുലര്‍ സിംഗര്‍ അവാര്‍ഡു നല്‍കി ആദരിക്കും. യുകെയിലെ പ്രശസ്തമായ നിയമ സഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന അവാര്‍ഡ് പ്രശംസാ പത്രവും കാഷ് പ്രൈസും അടങ്ങുന്നതാണ്.

വിവരങ്ങള്‍ക്ക്: സജീഷ് ടോം 07706913887, മാമ്മന്‍ ഫിലിപ്പ് 07885467034.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്