യുണൈറ്റഡ് എഫ്സി വാര്‍ഷികാഘോഷങ്ങള്‍ക്കു വര്‍ണാഭമായ തുടക്കം
Wednesday, February 10, 2016 7:28 AM IST
അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ യുണൈറ്റഡ് ഫുട്ബോള്‍ ക്ളബിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ക്കു യുണൈറ്റഡ് ഫെസ്റോടെ വര്‍ണാഭമായ തുടക്കം.

മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ എംപിയും ദമാം മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. സമീര്‍ അല്‍ സായിറും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു.

വിദൂര ദേശത്ത് തൊഴില്‍ തേടിയെത്തുമ്പോഴും കാല്‍പ്പന്ത് കളിയോടു പ്രവാസികള്‍ കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നു വേണുഗോപാല്‍ പറഞ്ഞു. വിവിധ വ്യാപാരവാണിജ്യ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എം. അബ്ദുല്‍ ബഷീര്‍, ആല്‍ബിന്‍ ജോസഫ്, ജാഫര്‍, ടി.പി.എം. ഫസല്‍, രാജു കെ. ലുക്കാസ്, രാജ്കുമാര്‍, സി.കെ. ഷഫീഖ്, മുസ്തഫ എന്നിവര്‍ റോയല്‍ ഉപഹാരങ്ങള്‍ സ്വീകരിച്ചു.

ക്ളബിന് അഞ്ചു വര്‍ഷം തുടര്‍ച്ചയായി ജേഴ്സിയണിഞ്ഞ കളിക്കാര്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റും മുന്‍ ചെക്ക് റിപ്പബ്ളിക് താരം ഡോ. മാര്‍ട്ടിന്‍ പാചോലക് സമ്മാനിച്ചു. ജൂണിയര്‍ ടീം യുണൈറ്റഡ് സ്പോര്‍ട്ടിംഗിന്റെ ലോഞ്ചിംഗും വേദിയില്‍ നടന്നു. ദമാം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാനും സിഫ്കോ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുസലാം വിദ്യാര്‍ഥി അമീനുല്‍ നജീമിനു നല്‍കി ജേഴ്സി പ്രകാശനം ചെയ്തു. ഡോ. മാര്‍ട്ടിന്‍ പചോലക്ക് ടീമംഗം നിഷാദ് കളത്തിലിനു പന്ത് സമ്മാനിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രമുഖ ഗായകന്‍ ഫിറോസ് നാദാപുരത്തിന്റെ നേതൃത്വത്തില്‍ പട്ടുറുമാല്‍ ഗായകരായ ഇസ്മായില്‍ നാദാപുരവും നസീബയും കലാവിരുന്നു നടത്തി. പ്രവിശ്യയിലെ ഗായകരായ ശിഹാബ് കൊയിലാണ്ടി, അബ്ദുല്‍ ജബാര്‍ കോഴിക്കോട്, ജിന്‍ഷ ഹരിദാസ്, കല്ല്യാണി, ലക്ഷ്മി, സുജാത ഗുണശീലന്‍, സുജീര്‍ മണ്ണാര്‍ക്കാട്, നഷീദ്, നിവേദിത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്നു വിവിധ നൃത്തനിര്‍ത്യങ്ങളും അരങ്ങേറി.

ആറു വര്‍ഷം തുടര്‍ച്ചയായി ട്രഷറര്‍സ്ഥാനം വഹിക്കുന്ന ശരീഫ് മാണൂരിനു മികച്ച ലീഡര്‍ഷിപ് അവാര്‍ഡും മികച്ച സഹകരണത്തിന് ബേബി ഫസീല കളത്തിലിന് സ്വര്‍ണ മെഡലും സമ്മാനിച്ചു. റിയാസ് പറളി, സമീര്‍ സാം, മുസ്തഫ തലശേരി, അഷ്റഫ് തലപ്പുഴ, ഷമീര്‍ കൊടിയത്തൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് സിയാന്‍ ഖിറാഅത്ത് നടത്തി.

ഡിഫ പ്രസിഡന്റ് റഫീക് കൂട്ടിലങ്ങാടി, അഹ്മദ് പുളിക്കല്‍, കമാല്‍ കളമശേരി, ബിജു കല്ലുമല, നജീം ബഷീര്‍, അബ്ദുള്ളള ഉമര്‍ഖാന്‍, ഷാജഹാന്‍ റാവുത്തര്‍, സയിദ് ഹുസൈന്‍, മനാഫ് സാന്‍ഫോഡ്, അബ്ദുല്‍ അലി കളത്തിങ്ങല്‍, സുബൈര്‍ ഉദിനൂര്‍, അനില്‍ കുറിച്ചിമുട്ടം, എം.എം നയിം, അഷ്റഫ് ആളത്ത്, പി.ടി. അലവി, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, ചെറിയാന്‍ കിടങ്ങന്നൂര്‍, ഗുണശീലന്‍, സി. അബ്ദുല്‍ റസാഖ് എന്നിവര്‍ സംബന്ധിച്ചു.

റിയാസ് ബാബു വാണിയമ്പലം, ഗഫൂര്‍ അലനല്ലൂര്‍, റഹീം അലനല്ലൂര്‍, ഫൈസല്‍ എടത്തനാട്ടുകര, ഹബീബ്, മാനു വാണിയമ്പലം, ജസീല്‍ ചേന്ദമംഗല്ലൂര്‍, ലുക്മാന്‍, ശംസു പട്ടേലത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.