മുസ്ലിം നവോഥാനത്തിലെ ദാര്‍ശനിക ഇടപെടല്‍: പൊതു സംഗമം ഫെബ്രുവരി 12ന്
Wednesday, February 10, 2016 7:26 AM IST
കുവൈത്ത്: മുസ്ലിം നവോത്ഥാനത്തിലെ ദാര്‍ശനിക ഇടപെടല്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഫെബ്രുവരി 12നു (വെള്ളി) വൈകുന്നേരം ആറിനു മംഗഫ് റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയില്‍ ഇത്തിഹാദു ശുബാനില്‍ മുജാഹിദീന്‍ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കരിയാട് മുഖ്യപ്രഭാഷണം നടത്തും.

ഷാജു വി. ഹനീഫ് (കല), നിയാസ് ഇസ്ലാഹി (കെഐജി), സജീവന്‍ (എസ്എന്‍ഡിപി), തോമസ് പണിക്കര്‍ (ഓവര്‍സീസ് കോണ്‍ഗ്രസ്) തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. ഐഐസി ദഅ്വ വിംഗ് സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ സംഗമത്തില്‍ ആദരിക്കും.

വിവരങ്ങള്‍ക്ക്: 97228093, 67695695.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍