റിഫ ചലച്ചിത്രോത്സവം; ഡോക്ടര്‍ ബാബാസാഹേബ് അംബേദ്ക്കര്‍ സമാപന ചിത്രം
Wednesday, February 10, 2016 7:09 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വരുന്ന മൂന്നാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന് (കണ്ടംപററി മാസ്റേഴ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) ഈയാഴ്ച സമാപനമാകും. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത 12 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അവസാന ദിനങ്ങളായ വ്യാഴം വെള്ളി ദിവസങ്ങളില്‍ ആമേന്‍ (ഇന്ത്യ), സിറ്റി ഓഫ് ഗോഡ് (ബ്രസീല്‍), ഡോക്ടര്‍ ബാബാസാഹേബ് അംബേദ്കര്‍ (ഇന്ത്യ) എന്നീ മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ഫെബ്രുവരി 12-നു നടക്കുന്ന സമാപനസമ്മേളനം നടനും സംവിധായകനുമായ നിസാര്‍ ജമീല്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 16 -നു പ്രശസ്ത മലയാള സംവിധായകന്‍ ഐ.വി ശശിയാണു ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍