മലയാള ചലച്ചിത്രം 'ടു കണ്‍ട്രീസ്' പ്രദര്‍ശനം ഫെബ്രുവരി 14ന്
Tuesday, February 9, 2016 8:27 AM IST
ബ്രിസ്ബെയിന്‍: ബ്രിസ്ബെയിന്‍ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം 'ടു കണ്‍ട്രീസ്' ഫെബ്രുവരി 14നുതിങ്കള്‍) ബ്രിസ്ബെയിനില്‍ പ്രദര്‍ശിപ്പിക്കുന്നു. മൈ ബോസ്, കല്യാണ രാമന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ദിലീപും മമ്ത മോഹന്‍ദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടു കണ്‍ട്രീസിനുണ്ട്. സുരാജ്, ജഗദീഷ്, വിജയരാഘവന്‍, മുകേഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 12 ഡോളറും സ്റുഡന്റ്സിന് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് ലഭ്യമല്ല. പ്രദര്‍ശനം തുടങ്ങുന്നതിനു 10 മിനിട്ട് മുമ്പുവരെ റിസര്‍വേഷന്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: റിജേഷ് 0431272252, സനല്‍ 0432418802, ഓണ്‍ലൈന്‍ ബുക്കിംഗിന് ംംം.യൃശയെമില്ാീശല.രീാ, യൃശയെമില്ാീശല@്യമവീീ.രീാ