സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിട്ടിയുടെ ഇടവകദിനം ഫെബ്രുവരി 20ന്
Tuesday, February 9, 2016 8:26 AM IST
സന്ദര്‍ലാന്‍ഡ്: സന്ദര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ വിശ്വാസികള്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഇടവകദിനം ആഘോഷിക്കുന്നു.

ഫെബ്രുവരി 20നു(ശനി) സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ബൈബിള്‍ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാകും.

ഇടവക വികാരിയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലും മറ്റു വൈദികരും സന്നിഹിതരാകുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കു സമ്മാനങ്ങളും ട്രോഫിയും നല്കും.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്