മീഡിയ പ്ളസ് ദേശീയ കായികദിനം ആഘോഷിച്ചു
Tuesday, February 9, 2016 8:26 AM IST
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് ഖത്തര്‍ ദേശീയ കായികദിനം ആഘോഷിച്ചു.

പ്രത്യേകം തയാറാക്കിയ ടീ ഷര്‍ട്ടുകളുമണിഞ്ഞ് രാവിലെ സലത്ത ഗ്രൌണ്ടില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണു പരിപാടികള്‍ക്കു തുടക്കമായത്.

ആരോഗ്യകരമായ ജീവിതത്തിനു നടത്തം ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നടത്തവും തുടര്‍ന്നു നടന്ന കൂട്ടയോട്ടവും മുഴുവന്‍ ആളുകളിലും കായിക ദിനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. സിഇഒ അമാനുല്ല വടക്കാങ്ങര, ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൌസിയ അക്ബര്‍, സെയില്‍സ് വിഭാഗത്തില്‍നിന്നു മുഹമ്മദ് റഫീഖ് വടക്കാങ്ങര, ഷബീറലി കൂട്ടില്‍, നിദിന്‍ തോമസ്, മാത്യു തോമസ്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍നിന്ന് അഫ്സല്‍ കിളയില്‍, സെയ്തലവി അണ്േടക്കാട്, സിയാഹു റഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

അല്‍ ഹയ്കി കമ്പനി ജീവനക്കാരുമായുളള സൌഹൃദ ഫുട്ബോള്‍ മല്‍സരമായിരുന്നു കായിക ദിനത്തിന്റെ സുപ്രധാന പരിപാടി. വാശിയേറിയ ഫുട്ബോള്‍ മല്‍സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.