സൌജന്യ വൈദ്യ പരിശോധനയുമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍
Tuesday, February 9, 2016 8:17 AM IST
കുവൈത്ത്: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ ഫെബ്രുവരി 25, 26 തീയതികളില്‍ സൌജന്യ വൈദ്യപരിശോധന നടത്തുന്നു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും സേവനം ലഭ്യമാണ്. നിലവിലുള്ള രോഗികള്‍ക്കു പുറമേ 3000 പേരെ കൂടി ചികില്‍സിക്കുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടന്നു ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി. റബിയുള്ള അറിയിച്ചു.

ഏഴു വര്‍ഷമായി കുവൈത്തിലെ ആരോഗ്യ രംഗത്ത് മികച്ച സേവനമാണു ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് നടത്തി വരുന്നത്. രോഗികള്‍ക്ക് മികച്ച പരിചരണം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും കൃത്യമായ ഇടവേളകളില്‍ സൌജന്യമായും മിതമായ നിരക്കിലും വൈദ്യ സഹായം ലഭ്യമാക്കാനും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ശ്രമിക്കുന്നു.

കഴിഞ്ഞ ഏഴു വര്‍ഷമായി ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനു കുവൈത്തിലെ ജനങ്ങള്‍ നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള സ്നേഹ സമ്മാനമാണ് സൌജന്യ വൈദ്യ പരിശോധന സൌകര്യമെന്നു ചെയര്‍മാന്‍ കെ.ടി. റബിയുള്ള അറിയിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 30ല്‍ അധികം സെന്ററുകളാണു ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിനുള്ളത്. ഒരോ രാജ്യത്തും അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി വിവിധ ഹെല്‍ത്ത് പാക്കേജുകള്‍ ശിഫ അല്‍ ജസീറ ഗ്രൂപ്പ് നടപ്പിലാക്കി വരികയാണ്. വാര്‍ത്താസമ്മേളനത്തില്‍ ശിഫ അല്‍ ജസീറ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദിഖ് വലിയകത്ത്, സുബൈര്‍ മുസല്യാരകത്ത്, റിസ്വാന്‍, മോന, സിദ്ദിഖ് കൊട്ടുവാള്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍