കുവൈത്ത്: കോല്‍ക്കളിയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി പ്രവാസികളുടെ നേതൃത്വത്തില്‍ റഹ്മാനിയ കോല്‍ക്കളി സംഘം രൂപവത്കരിച്ചു.
മൊയ്തു പെരുമ്പ (രക്ഷാധികാരി), അസീസ് എന്വൈസ് (പ്രസിഡന്റ്), ലത്തീഫ് പള്ളിപ്പുഴ, ശരീഫ് പൂച്ചക്കാട്, ഹസന് ബല്ലാകടപ്പുറം (വൈസ് പ്രസിഡന്റുമാര്‍), മഹമൂദ് പെരുമ്പ (ജനറല്‍ സെക്രട്ടറി), ഖാലിദ് മാക്, ഫായിസ് മൊട്ടമ്മല്‍ (സെക്രട്ടറിമാര്‍), ഷാനവാസ് ഹൈത്തം (ട്രഷറര്‍) എന്നിവരേയും ഹാരിസ് തങ്കയം, ഷംസു പെരുമ്പ, നവാസ് (കോഓര്‍ഡിനേറ്റര്‍മാര്‍), സാജിദ് മൌവ്വല്‍, സുഹൈല്‍ ബല്ലാകടപ്പുറം, ഷംസീര്‍ നാസര്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അബാസിയയില്‍ നടന്ന യോഗത്തില്‍ നിരവധി മാപ്പിള കലാകാരന്മാരും ആസ്വാദകരും പങ്കെടുത്തു. അന്യം നിന്നുപോകുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോല്‍ക്കളിയെ സംരക്ഷിക്കുവാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്നതുമാണു സംഘത്തിന്റെ പ്രഥമ ലക്ഷ്യമെന്നു ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 50276444, 99821956.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍