സ്പെല്‍ ബീ ഗ്രാന്‍ഡ് ഫിനാലെ: അബുദാബി വിദ്യാര്‍ഥികള്‍ക്കു വിജയം
Tuesday, February 9, 2016 7:47 AM IST
അബുദാബി: വിദ്യാര്‍ത്ഥികളില്‍ അക്ഷരതെറ്റുകള്‍ക്കപ്പുറത്ത് കരുത്തുള്ള ഭാഷപരിജ്ഞാനം ഉറപ്പാക്കുന്ന സ്പെല്‍ ബീ മത്സരത്തിനു ഭാരതീയ വിദ്യഭവന്‍ രാം മഞ്ച് ഓഡിറ്റോറിയം വേദിയായി. ജിസിസി രാജ്യങ്ങളിലെ ഭവന്‍സ് സ്കൂളുകളില്‍നിന്ന് ഒന്നാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ അഞ്ചു വിഭാഗങ്ങളില്‍നിന്നായി പ്രഥമ മത്സരവിജയികളെ അണിനിരത്തി കേട്ടെഴുത്ത്, മാജിക് ബോര്‍ഡ്, റാപിഡ് ഫയര്‍ എന്നി റൌണ്ടുകളില്‍ നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ ഭവന്‍സ് അബുദാബിയിലെ ഫവാസ് അഹ്മദ്, അഭയ് ലെജിത്, ഹര്‍ഷിദ് കമല്‍ ചന്ദ് എന്നിവര്‍ വിജയികളായി.

ജിസിസി സ്പെല്‍ ബീ സംഘാടകന്‍ സുരേഷ് വി. ബാലകൃഷ്ണന്‍, ഭവന്‍സ് ഡയറക്ടര്‍ സൂരജ് രാമചന്ദ്രമേനോന്‍, പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു, വൈസ് പ്രിന്‍സിപ്പല്‍ കെ.ടി. നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള