റിമാല്‍ റിപബ്ളിക് ദിനം ആഘോഷിച്ചു
Tuesday, February 9, 2016 7:47 AM IST
റിയാദ്: മലപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിമാല്‍ റിവ്യറിളസറ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമവും, സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. കുട്ടികളുടെ മാര്‍ച്ച് പാസ്റ് റിമാല്‍ സെക്രട്ടറി മുഹമ്മദ് പൊന്‍മള ഫ്ളാഗ് ഓഫ് ചെയ്തു. സെമിനാറില്‍ പ്രസിഡന്റ് ഇബ്രാഹിം തറയില്‍ മോഡറേറ്ററായിരുന്നു. റഫീഖ് പി.കെ., മന്‍സൂര്‍ കാരാത്തോട്, സുബൈര്‍ ചാപ്പനങ്ങാടി, റഷീദ് കെ.കെ., അബ്ദുറഹ്മാന്‍ സി.കെ. എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികള്‍ക്കുള്ള ചിത്രരചന, കളറിംഗ് മത്സരങ്ങള്‍ക്കു ബഷീര്‍ അറബി, സുനീറ ടീച്ചര്‍, ഷിംന മജീദ്, സജ്ന റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂണിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സാലിഹ് ഒന്നാം സ്ഥാനവും ജന സുബൈര്‍ രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയര്‍ കളറിംഗില്‍ യഥാക്രമം ഷിദ ഫാത്തിമ, നിയ ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പെന്‍സില്‍ ഡ്രോയിംഗില്‍ ഹന ബിന്‍സിയും നിഷ്മിജയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മുസമ്മില്‍ തേങ്ങാട്ട്, സമദ് സീമാടന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിപ്പബ്ളിക് ദിന സന്ദേശം കണ്‍വീനര്‍ മജീദ് പി.സി നല്‍കി. റോഷിന്‍ നാസര്‍ ഖിറാഅത്ത് നടത്തി. റിമാല്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തിലേറെ രൂപ നിര്‍ധനരായ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് വീടുകള്‍ സന്ദര്‍ശിച്ച് വിതണരം ചെയ്തതായി അധ്യക്ഷ പ്രസംഗത്തില്‍ ഇബ്രാഹിം തറയില്‍ പറഞ്ഞു. പൊന്‍മള മുഹമ്മദ് സ്വാഗതവും മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റും അരങ്ങേറി. റഷീദ് മേല്‍മുറി, ഉമ്മര്‍ ഉമ്മത്തൂര്‍, സലാം കോടൂര്‍, ചെറിയാപ്പു, ഷഫീഖ്, ജാനിഷ്, റഷീദ് പൂളക്കണ്ണി, സഫീര്‍ അവുലന്‍, സാദിഖ് അലി ഹാജിയാര്‍ പള്ളി, മൊയിനുദ്ദീന്‍ മൈലപ്പുറം, സൂജ പൂളക്കണ്ണി, ഇക്തിയാര്‍ പാങ്ങ്, സാജ് മന്‍സൂര്‍ കെ.കെ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍