കിയോസ് മെംബര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു
Tuesday, February 9, 2016 7:46 AM IST
റിയാദ്: റിയാദിലെ കണ്ണൂര്‍ക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ കിയോസ് (കണ്ണൂര്‍ എക്സ്പാട്രിയേറ്റ്സ് ഓര്‍ഗനൈസേഷന്‍ സൌദി അറേബ്യ) 2016 - 2017 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണു കാമ്പയിന്‍. ഇതിന്റെ ഭാഗമായി വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. മെംബര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഹമ്മദാലി കൂടാളി (0507271597), പൂക്കോയ തങ്ങള്‍ (0509817090), അനില്‍ (0501234191), ഹാഷിം നീര്‍വേലി (0555811097) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍