ഷുക്കൂര്‍വധം: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലപ്പുറം ജില്ല കെഎംസിസി
Tuesday, February 9, 2016 7:46 AM IST
റിയാദ്: എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധം സി.ബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി റിയാദ് മലപ്പുറം ജില്ല കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിപിഎം നേതാക്കളുടെ ഗൂഢാലോചനയിലൂടെ പാവപ്പെട്ട വിദ്യാര്‍ഥിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ ശക്തമായി പോരാടുന്ന കെ.എം ഷാജി എം.എല്‍.എയെ കെഎംസിസി അഭിനന്ദിച്ചു. സിപിഎം കണ്ണൂര്‍ ലോബിയുടെ ധിക്കാരത്തിനും അഹന്തക്കുമുള്ള മറുപടിയാണിത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സിപിഎം കേരളത്തില്‍ നടപ്പാക്കുന്ന അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ ഈ വിധി സഹായകരമാകുമെന്നു മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍