ഷുക്കൂര്‍ വധക്കേസ്: ഖത്തര്‍ കാസര്‍ഗോഡ് കെഎംസിസി സ്വാഗതം ചെയ്തു
Monday, February 8, 2016 10:09 AM IST
ദോഹ : അരിയില്‍ ശുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തവ് ഖത്തര്‍ കാസര്‍ഗോഡ് കെഎംസിസി നേതാക്കള്‍ സ്വാഗതം ചെയ്തു.

ഷുക്കൂറിനെ ക്രൂരമായി വധിച്ചതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യം എന്തെന്നറിയാന്‍ ഓരോ ജനമനസുകളും ആഗ്രഹിക്കുന്നുണ്െടന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ശ്രമം നടത്തിയ സംസ്ഥാന സര്‍ക്കാരിനേയും സംസ്ഥാന മുസ്ലിം ലീഗ് നേതൃത്തേയും കെഎംസിസി നേതാക്കളായ എം.പി. ഷാഫി ഹാജി, ലുഖ്മാനുല്‍ ഹക്കീം, സാദിക്ക് പാക്യാര, ആദം കുഞ്ഞി തളങ്കര, മൊയ്തീന്‍ ആദൂര്‍, അലി ചേരൂര്‍, മുസ്തഫ ബാങ്കോട് എന്നിവര്‍ അഭിനന്ദിച്ചു.