ഗൂഗിളും ആമസോണും ഫെയ്സ്ബുക്കും വരുമാനം വെളിപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍
Monday, February 8, 2016 10:08 AM IST
ബ്രസല്‍സ്: ബഹുരാഷ്ട്ര കമ്പനികള്‍ക്കു ബാധകമായ പുതിയ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിലാകുന്നു. ഇതോടെ യൂറോപ്പില്‍നിന്നു ലഭിക്കുന്ന വരുമാനവും ഒടുക്കുന്ന നികുതിയും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍ തുടങ്ങിയ വമ്പന്‍മാര്‍ നിര്‍ബന്ധിതമാകും.

പല വമ്പന്‍ കമ്പനികളും വരുമാനത്തിന് ആനുപാതികമായി നികുതി അടയ്ക്കുന്നില്ലെന്ന് അടുത്തിടെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു തടയാനുള്ള നിയമത്തിന്റെ കരട് യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിക്കഴിഞ്ഞു.

ബില്‍ വൈകാതെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇതോടെ, ബഹുരാഷ്ട്ര കമ്പനികളുടെ യൂറോപ്പിലെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍