അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കണമെന്നു ജര്‍മന്‍ കത്തോലിക്കാ സഭയും
Monday, February 8, 2016 10:07 AM IST
ബെര്‍ലിന്‍: അഭയമില്ലാത്തവര്‍ക്ക് അഭയം കൊടുക്കാന്‍ സഭയുടെ കെട്ടിടങ്ങള്‍ നീക്കിവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുമ്പോള്‍, ജര്‍മനി അഭയാര്‍ഥിപ്രവാഹം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ജര്‍മന്‍ കത്തോലിക്കാ സഭ.

ലോകത്തെ മുഴുവന്‍ ആലംബഹീനരെയും ഒരു രാജ്യത്തിനു മാത്രമായി സ്വീകരിക്കാന്‍ കഴിയില്ലെന്നു ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ കര്‍ദിനാള്‍ റീന്‍ഹാര്‍ഡ് മാര്‍ക്സ് വ്യക്തമാക്കി.

ഇതു സന്നദ്ധ പ്രവര്‍ത്തനം മാത്രമായി കാണേണ്ട വിഷയമല്ല. പ്രായോഗികത കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം, രാജ്യത്ത് വിദേശികള്‍ക്കെതിരായ വിദ്വേഷ പ്രവണത പെരുകി വരുന്നതില്‍ കര്‍ദിനാള്‍ ആശങ്കയും പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍